Sunday, January 30, 2011

പാവ ഭരണൂടങ്ങള്‍ ആടി ഉലയുന്നു.

ജനകീയ വിപ്ലവത്തിന്റെ കാറ്റ് അറേബ്യന്‍ മരുഭുമിയില്‍ ആഞ്ഞു വീശാന്‍ തുടങ്ങിയിരിക്കുന്നു.            ഏകാധിപതികളുടെ ദുര്‍ ഭരണം അറേബ്യയില്‍  മാറ്റം കൊണ്ടുവരുമോ ? കാര്യങ്ങളുടെ പോക്ക് ആ വഴിക്കാണ്. തുനീഷ്യയില്‍ തുടങ്ങി ഈജിപ്ത് വരെ വ്യാപിച്ച ഭരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ഏകാധിപത്യത്തില്‍ നിന്നുല്‍ ജനാധിപത്യത്തിലേക്കുള്ള അറേബ്യന്‍ ലോകത്തിന്റെ വ്യതിയാനം ആണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ആ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്ത‍ ഈ വാദത്തെ സാധൂകരിക്കുകയും ചെയ്യുന്നു.
                                                        Photo Courtesy: Al Jazeera
ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തുനീഷ്യ ന്‍ ഭരണധികരിക്ക് സൌദി അറേബ്യയിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. തൊഴിലില്ലായ്മയും അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും ആണ് അവിടുത്തെ ജനങ്ങളെ തെരുവിലേക്ക്  നയിക്കാന്‍ ഇടയായ  കാരണങ്ങള്‍. ഇതേ  കാരണങ്ങള്‍ക്ക് പുറമേ അധികാര  ദുര്‍വിനിയോകവും സ്വജനപക്ഷപാതവും അധികാരം തന്റെ  ഇളയ മകനെ കൂടി എല്പിക്കാനും കൂടി പ്രസിഡന്റ്‌ ഹുസ്നി മുബാറക് ശ്രമിച്ചപ്പോള്‍ ഈജിപ്തിലും ജനങ്ങള്‍ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു. തന്റെ മന്ത്രിസഭ പുനസംഗടിപ്പിച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മുബാറകിന്റെ   ശ്രമം ജനങ്ങള്‍ അംഗീകരിച്ച മട്ടില്ല. മുഴുവനായുള്ള ഭരണ മാറ്റമാണ് പ്രക്ഷോഭകാരികള്‍ അവിശ്യപ്പെടുന്നത്. 30 വര്‍ഷമായി ഭരണം കയ്യാളുന്ന ഹുസ്നി മുബാറകിനെ  ജനങ്ങള്‍ എത്ര മാത്രം വെറുത്തു കഴിഞ്ഞു എന്നതിന്റെ തെളിവാണ്  കയ്റോ നഗരത്തിലും പരിസര നഗരങ്ങളിലും നടക്കുന്ന ജനകീയ പ്രക്ഷോഭം.

ലോകത്ത് ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ 'കൊട്ടേഷന്‍'   എടുത്തിട്ടുള്ള  ഒരു രാജ്യം എന്ത് കൊണ്ട് ഈ ഏകാധിപത്യ ഭരണത്തിനെതിരെ ചെറു വിരല്‍ അനക്കിയില്ല? അവിടെയാണ് ഇവര്‍ ആരുടെ താല്പര്യം ആണ് കാത്തു സൂക്ഷിക്കുന്നത് എന്ന് മനസിലാക്കേണ്ടത്. അതാത് രാഷ്ട്രങ്ങളിലെ ജനഹിതം തങ്ങള്‍ക് എതിരാണെങ്കില്‍, അവിടെ സ്വന്തം സില്‍ബന്ധികളെ ഭരണം ഏല്പിച്ചു അവ്രര്‍ക്ക് സാമ്പത്തിക സഹായം ചെയ്യലാണ് അവിടെ ജനധിപത്യ പുനസ്ഥാപനത്തില്‍ ചെയ്യാന്‍ കഴിയുക എന്ന അമേരിക്കന്‍ തന്ത്രം ആണ് ഈജിപ്തിലും ഇത്രയും കാലം ഹുസ്നി മുബാറകിനെ സഹായിച്ചത്. ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്ക ഏറ്റവും  കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്ന  ( വര്‍ഷത്തില്‍ $ 1.5 billion) രാജ്യമാണ് ഈജിപ്ത്.
30 വര്‍ഷക്കാലം  ഹുസ്നി മുബാറകിന്റെ ഭരണകൂടം നടത്തിയ മനുഷ്യാവകാശ ലംഗനങ്ങള്‍ അമേരിക്ക കണ്ടില്ലെന്നു നടിച്ചു. അതെ സമയം തന്നെ ചൈനയോട് മനുഷ്യാവകാശത്തെപറ്റി വാചാലമാകുകയും    ചെയ്യുന്നു.
                                                       Photo Courtesy: Arab News


സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയില്‍ സ്വന്തം ജനതയെ പട്ടിണിക്കിട്ടും രാജ്യത്തിന്‍റെ പൊതു മുതല്‍ കൊള്ളയടിച്ചു  അത് സ്വകാര്യ  സ്വത്തായി കയ്കാര്യം ചെയ്ത് സുഖലോലുപന്മാരായി കഴിയുന്ന ഭരനാധിപന്മാര്‍കുള്ള  മുന്നറിയിപ്പാണ് ഈജിപ്തിലെ അലെക്സാണ്ട്രിയ,  കൈറോ നഗരങ്ങളില്‍ നിന്ന് ഉയര്‍ന്നു  കേള്‍കുന്നത്. ഒരു ഭരണാധികാരിക്കും സ്വന്തം ജനതയെ ചതിച്ചു ഒരു വിദേശ രാജ്യത്തിന്‍റെ സഹായത്തോടെ ആ രാജ്യത്തെ ഒരുപാട് കാലം വരുതിക്ക് നിര്‍ത്താന്‍ കഴിയില്ല. ജനകീയ പ്രതിഷേധങ്ങളെ പട്ടാളത്തിന്റെ ഉരുക്ക് മുഷ്ടി കൊണ്ട് എല്ലാ കലവും നേരിടാനും സാധ്യമല്ല. മാറ്റം അനിവാര്യമാണെന്ന ബോധം ജനങ്ങള്‍ക് വന്നു കഴിഞ്ഞാല്‍ , അതൊരു ദേശത്തിന്റെ വികാരമായി മാറിയാല്‍ , സ്വാതന്ത്ര്യം എന്ന പൊതുവികാരത്തെ അടിച്ചമര്‍ത്താന്‍  ഒരു ഏകാധിപതിക്കും കഴിയില്ല. ജനകീയ സമരങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും.